> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മണ്ണിടിച്ചിൽ ദുരന്തം: ജോസഫിന് കണ്ണീരോടെ വിട; സംഗീതയുടെ ഭൗതികശരീരം തമിഴ്‌നാട്ടിലേക്ക്
- URL: https://www.vaikomvartha.com/kottayam-news-35/
- Published: 2026-09-21T12:22:05.000Z
- Updated: 2026-09-21T12:22:05.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

കോട്ടയം: മഴയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ജോസഫിന് നാടിൻ്റെ വിടയേകി. മരിച്ച തമിഴ്‌നാട് സ്വദേശി സംഗീതയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞ പൂഞ്ഞാര്‍ തെക്കേക്കര ചേലകാട്ട് ജോസഫിന്‍റെ മൃതദേഹം പെരിങ്ങളം പള്ളിയിലാണ് സംസ്കരിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-24.jpg)

പാലാ ജനല്‍ ആശുപത്രിയില്‍ ആര്‍.ഡി.ഒ ഷാഹിന രാമകൃഷ്ണന്‍റെ മേല്‍നോട്ടത്തിലാണ് ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഇന്നലെ രാത്രി വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് ജോസഫ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശേരിക്കു സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് സംഗീത മണ്ണിടിച്ചിലിലപെട്ടത്. ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ആന്‍റോ ആന്‍റണി എം.പി, എം.എല്‍.എമാരായ മാണി സി.കാപ്പന്‍, എന്‍.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍ മരമണടഞ്ഞവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പാലാ ആര്‍.ഡി.ഒ ഇരുവര്‍ക്കും റീത്തു സമര്‍പ്പിച്ചു.