> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി
- URL: https://www.vaikomvartha.com/kottayam-news-38/
- Published: 2026-09-23T14:10:23.000Z
- Updated: 2026-09-24T08:56:06.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: കലയുടെ ഉപാസകൻസൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78-ാം വയസ്സിലാണ് അന്ത്യം. സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. പ്രശസ്ത നാടക പ്രവർത്തകനും സംഘാടകനും സൂര്യ ഫെസ്റ്റിൻ്റെ അമരക്കാരനുമാണ്. നാടക രചയിതാവും ആസ്വാദകനും ഉപാസകനുമായ ഒരു പ്രമുഖ കലാകാരനായിരുന്നു നടരാജ കൃഷ്‌ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി. പാരമ്പര്യത്തിന്റെ മിഴിവുകൾ നഷ്ടപ്പെടുത്താതെ ശബ്‌ദവും വെളിച്ചവും കൊണ്ടു കാവ്യാത്മകമാകുന്ന അരങ്ങ് ആകർഷകമാക്കുന്നതിൽ മികവ് കാഴ്ചവച്ച കലാകാരനായിരുന്നു സൂര്യാ കൃഷ്ണമൂർത്തി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ദീർഘകാലം ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സീനിയർ സയന്റിസ്റ് ആയാണ് വിരമിച്ചത്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്ക്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപതിൽപ്പരം രംഗാവതരണങ്ങളുടെ ശിൽപിയായിരുന്നു.