> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നാളെ
- URL: https://www.vaikomvartha.com/kottayam-news-41/
- Published: 2026-09-27T12:43:32.000Z
- Updated: 2026-09-27T12:43:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കോട്ടയം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ (സെപ്റ്റംബർ 28) തിങ്കളാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന്‍ (തൃക്കൊടിത്താനം), മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് (കുമ്പന്താനം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710313-10.jpg)

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഇന്നലെ ഏറ്റുവാങ്ങി വോട്ടിംഗ് കേന്ദ്രങ്ങളില്‍ ബൂത്തുകള്‍ സജ്ജമാക്കി.