> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാഹസിക നീന്തൽതാരം സൂര്യഗായത്രിക്ക് ആദരം
- URL: https://www.vaikomvartha.com/kottayam-news-42/
- Published: 2026-09-28T03:25:08.000Z
- Updated: 2026-09-28T12:39:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: തിരുവഞ്ചൂർ ചമയങ്കര ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര ട്രസ്റ്റിന്റെയും ജീവാമൃതം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകനന്മയ്ക്കായി ഏഴ് ഹോമകുണ്ഡങ്ങളിൽ മഹാമൃത്യുഞ്ജയ ഹോമം സംഘടിപ്പിച്ചു. ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സാഹസിക നീന്തൽതാരം സൂര്യഗായത്രിയെ ആദരിച്ചു.  
ഒൻപതാം വയസ്സിൽ ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തിക്കടന്ന് അപൂർവ നേട്ടം കൈവരിച്ച സൂര്യഗായത്രി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ്. വൈക്കം സ്വദേശിനിയായ സൂര്യഗായത്രി 2025 മാർച്ച് 22-നാണ് ഈ സാഹസിക പ്രകടനം നടത്തിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720432-10.jpg)

നീന്തലിന് പുറമെ പഠനം, നൃത്തം, ചിത്രരചന, കരാത്തെ തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച ഈ കൊച്ചുമിടുക്കിക്ക് ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 2025-ലെ കേരളീയം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  
വേമ്പനാട് സ്വിമ്മിംഗ് അക്കാദമി കോച്ച് സി.ടി. കൊച്ചുമോന്റെ നേതൃത്വത്തിലാണ് സൂര്യഗായത്രി ഇപ്പോൾ നീന്തൽ പരിശീലനം നടത്തുന്നത്. അക്കാദമി പി.ആർ.ഒ. രാഖിയുടെ മകളായ സൂര്യ ഗായത്രി ഇപ്പോൾ വൈക്കം ലിസ്യൂസ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്.  
കടലിൽ നീന്തുക എന്ന ലക്ഷ്യത്തിലേക്കുള്ള കഠിന പരിശീലനത്തിലാണ് സൂര്യഗായത്രിയെന്ന് വേമ്പനാട് സ്വിമ്മിംഗ് അക്കാദമി പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ. സൈനു അറിയിച്ചു.