> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉപതെരഞ്ഞെടുപ്പ്: പോളിംഗ് പൂർത്തിയായി; വോട്ടെണ്ണൽ നാളെ
- URL: https://www.vaikomvartha.com/kottayam-news-43/
- Published: 2026-09-28T13:59:32.000Z
- Updated: 2026-09-28T13:59:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന്‍ (തൃക്കൊടിത്താനം) ഉപതെരഞ്ഞെടുപ്പില്‍ 53\. 55 ശതമാനം പോളിംഗ്. ഉപതെരഞ്ഞെടുപ്പ് നടന്ന മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ (ചീരംകുളം) 69\. 74 ശതമാനവും പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ (കുമ്പന്താനം) 78\. 51 ശതമാനവും പേര്‍ വോട്ടു രേഖപ്പെടുത്തി. മൂന്നു കേന്ദ്രങ്ങളിലും പോളിംഗ് നടപടികൾ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നാളെ സെപ്റ്റംബര്‍ 29 ന് നടക്കും. ജില്ലാ പഞ്ചായത്ത് പതിനേഴാം ഡിവിഷന്‍റെ വോട്ടെണ്ണല്‍ ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളുടെ വോട്ടെണ്ണൽ വെള്ളൂർ ടെക്നിക്കൽ ഹൈസ്കൂളിലും നടക്കും.