> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് നടത്തി
- URL: https://www.vaikomvartha.com/kottayam-news-45/
- Published: 2026-09-29T13:14:04.000Z
- Updated: 2026-09-29T13:14:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷനിലെ അഴുത റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ കുമരകം ജി.വി.എച്ച്.എസ്. സ്കൂളിലെ കുട്ടികൾക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കുമരകം പ്രാദേശിക നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ ജൈവ വൈവിധ്യ സംരക്ഷണത്തെ കുറിച്ച് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസി. നേച്ചർ എജുക്കേഷൻ ഓഫീസർ സി.ജി.സുനിൽ ക്ലാസ് നയിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-34.jpg)

പ്രകൃതിപഠന ക്യാമ്പിന്റെ ഭാഗമായി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ജൈവവൈവിധ്യ പാർക്ക് കുട്ടികൾ സന്ദർശിച്ചു. വനം വകുപ്പ് കുമരകം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രജിത, അധ്യാപകരായ വിജയകുമാർ, അജയ് കുര്യൻ, രമ്യ രഘുനാഥ്, അനീഷ, വനം വകുപ്പ് ജീവനക്കാരായ രമേശൻ, ബിജു ശ്രീജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.