> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുരളീധരൻ മഠത്തിലിന് സംസ്ഥാനതല ചെറുകഥാ പുരസ്കാരം
- URL: https://www.vaikomvartha.com/kottayam-news-46/
- Published: 2026-10-01T16:34:14.000Z
- Updated: 2026-10-01T16:34:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തൃപ്പൂണിത്തുറ**:** മുതിർന്ന പൗരന്മാരുടെ പ്രമുഖ സംഘടനയായ 'ഫോസ്‌കാക്' സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ മത്സരത്തിലെ ചെറുകഥാ വിഭാഗത്തിൽ സാഹിത്യകാരനും റിട്ട. അധ്യാപകനുമായ മുരളീധരൻ മഠത്തിലിന് (എം.എൻ. മുരളീധരൻ നായർ) ഒന്നാം സ്ഥാനം. 'ജീവിതം - രണ്ടാം ഘട്ടം' എന്ന ചെറുകഥയ്ക്കാണ് സംസ്ഥാനതലത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. തൃപ്പൂണിത്തുറയിൽ വെച്ച് സംഘടിപ്പിച്ച ഫോസ്‌കാക് സംസ്ഥാന സമ്മേളന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിച്ചു. സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം.

വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച മുരളീധരൻ മഠത്തിൽ ദീർഘകാലമായി സാംസ്കാരിക-സാഹിത്യ മേഖലകളിൽ സജീവമാണ്. എഴുത്തുകാരനും നിരൂപകനുമായ ഇദ്ദേഹം മനോരമ, മംഗളം ഉൾപ്പെടെയുള്ള പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങൾ എഴുതിവരുന്നു.