> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു
- URL: https://www.vaikomvartha.com/kottayam-news-49/
- Published: 2026-10-04T14:30:48.000Z
- Updated: 2026-10-05T16:47:02.000Z
- Author:  Vaikom Vartha News Desk
- Tags: Main News

**കോട്ടയം:** ആനപ്രേമികളുടെ പ്രിയങ്കരനായ ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ട് ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയെ വീട്ടുപരിസരത്ത് തന്നെ തളച്ചിരിക്കുകയായിരുന്നു. മിന്നലേറ്റതിനെത്തുടർന്ന് നിലത്തുവീണ ബ്രഹ്മദത്തനെ ഉടൻതന്നെ വെറ്ററിനറി സർജൻ എത്തി പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരണം സ്ഥിരീകരിക്കുകയായിരുന്നു.

​അരുണാചൽ പ്രദേശിലെ വനങ്ങളിൽനിന്ന് എത്തിച്ച ബ്രഹ്മദത്തൻ കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി (25 വർഷം) കേരളത്തിലുണ്ട്. ഏകദേശം 298 സെന്റീമീറ്റർ ഉയരമുള്ള ഈ തലപ്പൊക്ക രാജാവ്, തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്ന പ്രമുഖ ഗജവീരന്മാരിൽ ഒരാളാണ്. അച്ചടക്കമുള്ള പെരുമാറ്റവും ലക്ഷണമൊത്ത ശരീരവടിവും കാരണം സംസ്ഥാനത്തുടനീളമുള്ള ഉത്സവപ്പറമ്പുകളിലും ആനപ്രേമികൾക്കിടയിലും ബ്രഹ്മദത്തൻ ഏറെ ശ്രദ്ധേയനായിരുന്നു. പ്രിയ ഗജവീരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാടും ആനപ്രേമികളും കനത്ത ദുഃഖത്തിലാണ്..