> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയം: ജീവിക്കാൻ നല്ല നഗരം
- URL: https://www.vaikomvartha.com/kottayam-news-50/
- Published: 2026-10-05T04:33:16.000Z
- Updated: 2026-10-05T04:33:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം.: ഓക്സ്‌ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മെട്രോ നഗരങ്ങളെ പോലും പിന്തള്ളി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കേരളത്തിൽ നിന്ന് 7 നഗരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയത്തിനുള്ളത്. ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) തുടങ്ങിയ വൻ നഗരങ്ങളെല്ലാം ജീവിതനിലവാരത്തിൽ കോട്ടയത്തിന് പിന്നിലാണ്. കൂടാതെ, തലസ്ഥാനമായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയ്ക്ക് മുന്നിലും കോട്ടയം ഇടംപിടിച്ചിട്ടുണ്ട്. 533-ാം സ്ഥാനത്തുള്ള കൊല്ലമാണ് കോട്ടയത്തിന് തൊട്ടടുത്തുള്ളത്. എന്നാൽ വായുമലിനീകരണവും ഉയർന്ന ജീവിതച്ചെലവുമാണ് മറ്റ് നഗരങ്ങൾക്ക് തിരിച്ചടിയായത്.