> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വന്യജീവി വരാഘോഷം: ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/kottayam-news-53/
- Published: 2026-10-08T02:58:22.000Z
- Updated: 2026-10-08T02:58:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പെരിയാർ വെസ്റ്റ് ഡിവിഷൻ അഴുത റേഞ്ചിലെ കുമരകം സെക്ഷന്റെ ആഭിമുഖ്യത്തിൽ കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വന്യജീവി ഡോക്യുമെൻ്ററി പ്രദർശനം സംഘടിപ്പിച്ചു. വന്യജീവി സംരക്ഷണത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുജ, കുമരകം സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.ആർ. രജിത, ഫോറസ്റ്റ് വാച്ചർ രമേശൻ, സംരക്ഷണ ജീവനക്കാരായ ബിജു, ശ്രീജിത്ത്‌ അദ്ധ്യാപകരായ അഭിലാഷ്, സെബാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735755-2.jpg)