> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്. 2 പേരുടെ നില ഗുരുതരം
- URL: https://www.vaikomvartha.com/kottayam-news-54/
- Published: 2026-10-09T14:50:04.000Z
- Updated: 2026-10-09T14:50:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.  
ഇതിൽ 2 സ്ത്രീകൾക്ക് ഗുരുതര പരിക്കാണ്.  
ഇന്ന് വൈകിട്ട് 7 മണിയോടെ ആണ് സംഭവം. കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നിന്നും നഗരം ചുറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735757-2.jpg)

അമിത വേഗവും മഴയുമാണ് അപകട കാരണം എന്ന് കരുതുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്ക്.  
അപകടത്തെ തുടർന്ന് അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു.