> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പല്ലാട്ട് ബ്രഹ്മദത്തൻ്റെ വിയോഗം: കേന്ദ്രമന്ത്രി സുരേഷ് ഗോപി പല്ലാട്ട് കുടുംബത്തെ സന്ദർശിച്ചു
- URL: https://www.vaikomvartha.com/kottayam-news-55/
- Published: 2026-10-10T16:17:53.000Z
- Updated: 2026-10-10T16:17:53.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടിമിന്നലേറ്റ് ചരിഞ്ഞ ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തന്റെ ഉടമയുടെ വീട്ടിലെത്തി പല്ലാട്ട് കമലമ്മക്കും കുടുംബത്തിനും ആശ്വാസമേകി.​ ആനയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ കമലമ്മയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. പാലാ നഗരസഭാ കൗൺസിലർ, ബിജു പുളിക്കകണ്ടത്തിനൊപ്പം പല്ലാട്ട് വീട്ടിലെത്തിയ സുരേഷ് ഗോപിയെ ​കുടുംബാംഗങ്ങളായ അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട്, മനോജ് പല്ലാട്ട് എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-48.jpg)

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും, ലഭിക്കുന്ന കൊമ്പുകൾ ആചാരവിധിപ്രകാരം വിളക്കുവെച്ച് മാല ചാർത്തി സംരക്ഷിക്കണമെന്നും ഉടമയായ രാജേഷ് പല്ലാട്ടിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ആനയെ തളച്ചിരുന്ന സ്ഥലവും സംസ്കാര കർമ്മങ്ങൾ നടത്തിയ ഇടവും സന്ദർശിച്ച സുരേഷ് ഗോപി പൂക്കളും മുല്ലപ്പൂമാലയും സമർപ്പിച്ചാണ് മടങ്ങിയത്. ബ്രഹ്മദത്തൻ്റെ പാപ്പാൻമാരെ കണ്ടും സുരേഷ് ഗോപി ആശ്വാസമേകി.