> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവീ കാർത്ത്യായനി പുരസ്‌കാരം ചമ്പക്കര വിജയകുമാറിന്
- URL: https://www.vaikomvartha.com/kottayam-news-58/
- Published: 2026-10-14T08:18:58.000Z
- Updated: 2026-10-14T08:18:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ 'ദേവീകാർത്ത്യായനി പുരസ്കാരത്തിന്' പ്രശസ്ത കഥകളി കലാകാരൻ ചമ്പക്കര വിജയകുമാർ അർഹനായി. കഥകളിയിലെ പ്രത്യേകിച്ച്, സ്ത്രീവേഷ അവതരണത്തിലെ മികവാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മുപ്പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 16-ന് ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം നടക്കുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-37.jpg)

കലാമണ്ഡലം ഡീനും, സാഹിത്യ നിരൂപകനുമായ ഡോ എൻ അജയകുമാർ, എഴുത്തുകാരൻ കെ.ബി പ്രസന്നകുമാർ, കളിയരങ്ങ് സെക്രട്ടറി എം.ഡി സുരേഷ് ബാബു, ദേവസ്വം മാനേജർ സി.എൻ നാരായണൻ നമ്പൂതിരി എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.