> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൂജ ആഘോഷം: ബാങ്കുകൾക്ക് നാല് ദിവസം അവധി
- URL: https://www.vaikomvartha.com/kottayam-news-61/
- Published: 2026-10-16T09:53:13.000Z
- Updated: 2026-10-16T09:53:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: പൂജവയ്പ്പു വിദ്യാരംഭവുമായി ബന്ധപ്പെട്ടുള്ള ഒക്‌ടോബര്‍ 20ന് മഹാനവമിക്കും ഒക്‌ടോബര്‍ 21ന് വിജയദശമിക്കും ബാങ്കുകള്‍ക്ക് അവധിയാണ്. ഒക്‌ടോബര്‍ 19നും പൂജയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതോടെ നാല് ദിവസമാകും ബാങ്കുകൾ അടയുന്നത്. ഒക്‌ടോബര്‍ 18ന് ഞായറാഴ്ച കൂടി വരുന്നതോടെയാണ് ബാങ്ക് ഇടപാടുകൾ നാല് ദിവസം മുടങ്ങുന്നത്. ഒക്‌ടോബര്‍ 18,19,20,21 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ശനിയാഴ്ചത്തെ പ്രവൃത്തി ദിനം കഴിഞ്ഞാൽ പിന്നെ വ്യാഴാഴ്ചയായിരിക്കും ബാങ്കുകള്‍ തുറക്കുക.