> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആര്‍.എസ്.എസ് നൂറ്റിയൊന്നിന്റെ നിറവിൽ
- URL: https://www.vaikomvartha.com/kottayam-news-62/
- Published: 2026-10-17T14:54:54.000Z
- Updated: 2026-10-17T14:54:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘം(ആര്‍.എസ്.എസ്) 101-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ സ്ഥാപനദിനമായ വിജയദശമി പഥസഞ്ചലനം, പൊതുപരിപാടി എന്നിവയോടെ 18, 20, 21 തീയതികളില്‍ ആഘോഷിക്കും. കോട്ടയം റവന്യൂ ജില്ലയില്‍ കോട്ടയം, പൊന്‍കുന്നം, വൈക്കം സംഘ ജില്ലകളിലെ 94 മണ്ഡല കേന്ദ്രങ്ങളില്‍ വിജയദശമി ആഘോഷവും പഥസഞ്ചലനവുമുണ്ട്. കോട്ടയത്ത് 32-ഉം പൊന്‍കുന്നത്ത് 40-ഉം വൈക്കത്ത് 22-ഉം കേന്ദ്രങ്ങളിലാണ് പരിപാടികള്‍. എല്ലായിടത്തും മണ്ഡല തലത്തിലാണ് ആഘോഷം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഗണവേഷധാരികളായി പങ്കെടുക്കും. സ്ത്രീകള്‍ അടക്കമുള്ള അനുഭാവികളും എത്തും.

എല്ലാ കേന്ദ്രങ്ങളിലും 3.30-ന് പഥസഞ്ചലനം തുടങ്ങി 4.15-ന് സമാപിക്കും. അഞ്ചിന് പൊതുപരിപാടിയില്‍ ധ്വജാരോഹണം, പ്രാര്‍ഥന, ശാരീരിക് പ്രദര്‍ശനം, ഗണഗീതം, അമൃതവചനം, വ്യക്തിഗീതം, അധ്യക്ഷ ഭാഷണം, വിജയദശമി സന്ദേശം, ധ്വജാവരോഹണം, കേസരി ഉദ്ഘാടനം എന്നിവയാണ് കാര്യപരിപാടികള്‍. വിവിധ മണ്ഡലകേന്ദ്രങ്ങളിലെ പൊതു പരിപാടികളില്‍ ആര്‍.എസ്.എസിൻ്റേയും വിവിധക്ഷേത്ര സംഘടനകളുടെയും ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് വിജയദശമി സന്ദേശം നല്‍കുന്നത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ അദ്ധ്യക്ഷപദം അലങ്കരിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-66.jpg)

കോട്ടയം സംഘ ജില്ലയില്‍ തിരുനക്കരയില്‍ പ്രന്തപ്രചാരക് എസ്. സുദര്‍ശന്‍, വിജയപുരത്ത് പ്രന്തസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, പായിപ്പാട്ട് ഗ്രാമവികാസം പ്രാന്ത സംയോജകന്‍ ടി.യു. മോഹനന്‍, പെരുന്നയില്‍ കുടുംബ പ്രബോധന്‍ പ്രാന്ത സഹസംയോജകന്‍ എന്‍.എസ്. ബാബു, നാട്ടകത്ത് ബി.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, പാമ്പാടിയില്‍ കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍, പനച്ചിക്കാട്ട് പ്രാന്തകാര്യകാരി സദസ്യന്‍ രാമനുണ്ണി, തോട്ടയ്ക്കാട്ട് ഗ്രാമവികാസം പ്രാന്ത സംയോജകന്‍ എന്‍. ദിലീപ് എന്നിവര്‍ സന്ദേശം നല്‍കും. പൊന്‍കുന്നം സംഘജില്ലയിലെ രാമപുരത്ത് പ്രാന്തപ്രചാരക് പ്രമുഖ് ടി.എസ്. അജയകുമാര്‍, കുറിച്ചിത്താനത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ സുധീര്‍ ബാബു, മീനച്ചിലില്‍ പ്രാന്ത സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, പാലായില്‍ ബി.എം.എസ് ദേശീയ കാര്യനിര്‍വഹണ സമിതി അംഗം കെ.കെ. വിജയകുമാര്‍, പൂഞ്ഞാര്‍ തെക്കേക്കരയില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. നാരായണന്‍, പാറത്തോട്ടില്‍ കുടുംബപ്രബോധന്‍ പ്രാന്ത സംയോജക് പി. രാജശേഖരന്‍, എരുമേലിയില്‍ കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍, പൊന്‍കുന്നത്ത് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വിഎസ്. രാമസ്വാമി എന്നിവര്‍ വിജയദശമി സന്ദേശം നല്‍കും. വൈക്കം സംഘജില്ലയില്‍ ടി.വി പുരത്ത് ദക്ഷിണപ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാര്‍, പെരുവയില്‍ ദക്ഷിണപ്രാന്ത ഗ്രാമ വികാസ് സഹസംയോജക് സി.ജി. കമലാകാന്തന്‍ എന്നിവരും സന്ദേശം നല്‍കും.