> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സമാധാന യാത്രയ്ക്ക് റെയിൽവേ; ശബ്ദമുണ്ടാക്കിയാൽ കർശന നടപടി
- URL: https://www.vaikomvartha.com/kottayam-news-64/
- Published: 2026-10-19T07:17:13.000Z
- Updated: 2026-10-19T07:17:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ട്രയിൻ യാത്രക്കാരെ ജാഗ്രത വേണം. ട്രെയിനിൽ ഉച്ചത്തിൽ സംസാരിച്ചാൽ പിഴ. ആയിരം രൂപയാണ് പിഴ. ഉച്ചത്തിൽ പാട്ടു വച്ചാലും യാത്രക്കാർക്ക് ശല്യം ആകുന്ന രീതിയിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കിയാലും നടപടിയുറപ്പ്. ഉച്ചത്തിൽ മിണ്ടരുതെന്ന് നിർദേശം. റെയിൽവേ പരിസരത്തും ട്രെയിനിലും ഇങ്ങനെയുള്ളവരെ ഉടൻ നീക്കം ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-69.jpg)

റെയിൽവേയുടെ നിലവിലുള്ള മാർഗ്ഗനിർദേശമാണ് ശക്തമായ നടപടിയിലാക്കുന്നത്. ഇത് ആവർത്തിച്ചാൽ ആറുമാസം തടവും കിട്ടും. സമാധാനത്തോടെയുള്ള യാത്രക്കാണ് റെയിൽവേ നടപടി ശക്തമാക്കുന്നത്.