> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊലീസിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ മെ​ഗാ രക്തദാനം നടത്തി
- URL: https://www.vaikomvartha.com/kottayam-news-65/
- Published: 2026-10-21T06:00:55.000Z
- Updated: 2026-10-21T06:00:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ -2026 പദ്ധതിയുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെ​ഗാ രക്തദാന ക്യാമ്പ് നടത്തി. പാലാ സബ് ഡിവിഷിനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോ​ഗസ്ഥർ രക്തം ദാനം ചെയ്തു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഔദ്യോ​ഗിക ജോലികൾക്കൊപ്പം മറ്റുള്ളവർക്കു കൂടി പ്രയോജനകരമായ വിധം രക്തം ദാനം ചെയ്യാനുള്ള പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു അദ്ദേ​ഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി.അഭിലാഷ്, കിടങ്ങൂർ എസ്.എച്ച്.ഒ കിഷോർ സണ്ണി എന്നിവർ പ്രസം​ഗിച്ചു.