> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വച്ഛതാ ഹി സേവ യുടെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/kottayam-news-67/
- Published: 2026-10-26T10:35:38.000Z
- Updated: 2026-10-26T10:35:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനു ജോർജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ലിസി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-14.jpg)

സ്‌റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ ടോമി കാറുകുളം, ലൂക്കോസ് മാക്കിൽ, പഞ്ചായത്ത് അംഗങ്ങളായ ഷെർലിൻ ജോസ്, രാജേഷ് കെ.ബി, മാത്യൂസ് കെ. മാത്യൂസ്, കെ.എൻ തങ്കപ്പൻ, സി.എം ജോർജ്, അസിസ്റ്റൻറ് സെക്രട്ടറി രേഖ എസ്, വി.ഇ.ഒ ജിഷ മോൾ, സരിൻലാൽ, മായാ തോമസ് എന്നിവർ പങ്കെടുത്തു. ശുചീകരണ പരിപാടികളും സെമിനാറുകളും ക്വിസ് മത്സരങ്ങളും,  
സ്വച്ഛത പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിച്ചു.