> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# റിലയൻസ് ഡിജിറ്റൽ ഷോപ്പിലെ മോഷണം: രണ്ടു പേർ അറസ്റ്റിൽ
- URL: https://www.vaikomvartha.com/kottayam-news-7-7-4/
- Published: 2026-09-03T17:41:23.000Z
- Updated: 2026-09-03T17:41:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: മൂന്നു വർഷം കൊണ്ട് രണ്ടു ജീവനക്കാർ കോട്ടയത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് കടത്തിയത് അറുപതു ലക്ഷം രൂപയുടെ ലാപ്ടോപ്പുകളും ഐഫോണുകളും. കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിലായിരുന്നു ഈ വൻകവർച്ച നടത്തിയത്. പേരൂർ സ്വദേശി ക്രിസ്റ്റി, ചങ്ങനാശ്ശേരി സ്വദേശി പ്രിൻസ് എന്നിവരാണ് പിടിയിലായത്. എഴുപത്തിയൊന്ന് ലാപ്ടോപ്പും മൂന്ന് ഐഫോണുകളും നാല് ഐപാഡുകളുമാണ് കവർന്നത്. ക്രിസ്റ്റിയും പ്രിൻസും മൂന്നു വർഷമായി മോഷണം നടത്തുകയായിരുന്നെന്ന് കണ്ടെത്തി. മോഷ്ടിച്ച സാധനങ്ങൾ കൊച്ചിയിലാണ് മറിച്ചുവിറ്റത്. കഴിഞ്ഞ ദിവസം സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നതെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ജെർലിൻ. വി. സ്കറിയയുടെ നേതൃത്വത്തിൽ SI എൻ ജയപ്രകാശ് ജൂനിയർ SI ശരണ്യ , പി.റ്റി. അനൂപ്, റ്റി.ആർ രഞ്ജിത്ത് , രാജീവ് , സുനു ഗോപി , ശ്രീജിത്ത് തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോട്ടയം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു