> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോട്ടയം ജില്ലാ ഗേൾസ് ജൂനിയർ ഹോക്കി: കാഞ്ഞിരപ്പള്ളിയെ തകർത്ത് വൈക്കം സബ്ജില്ലയ്ക്ക് കിരീടം
- URL: https://www.vaikomvartha.com/kottayam-news-7-7-6/
- Published: 2026-09-08T13:57:15.000Z
- Updated: 2026-09-08T13:57:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം.: കഞ്ഞിക്കുഴി ടർഫ് ഗ്രൗണ്ടിൽ നടന്ന കോട്ടയം റവന്യൂ ജില്ല ഗേൾസ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ വൈക്കം സബ്ജില്ലക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാഞ്ഞിരപ്പിള്ളി സബ് ജില്ലയെ പരാജയപ്പെടുത്തിയത്. വൈക്കം വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് സബ് ജില്ലക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-16.jpg)

വി. ശ്രീവിദ്യ ആദ്യ ഗോൾ നേടി. ആദ്യലക്ഷ്മി, അവന്തിക സുമേഷ് എന്നിവർ കൂടി ഗോൾ നേടിയതോടെ ടീം വിജയമുറപ്പിച്ചു. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബ് ആണ് പരിശീലകൻ. സ്കൂളിലെ കായികാധ്യാപികയായ രേഷ്മ കെ. ബാബുവാണ് ടീമിൻ്റെ സഹപരിശീലക. തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലാ ടീമും അർഹത നേടിയതായി പരിശീലകൻ ജോമോൻ ജേക്കബ് അറിയിച്ചു.