> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മീഡിയേഷൻ ഫോർ ദി നേഷൻ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി
- URL: https://www.vaikomvartha.com/kottayam-news-7-7-7/
- Published: 2026-09-08T14:05:57.000Z
- Updated: 2026-09-08T14:05:57.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കോട്ടയം.: കേസുമായി കോടതി കേറിയിറങ്ങി വലഞ്ഞൊ. എങ്കിൽ പരിഹാരമുണ്ട്. മീഡിയേഷൻ ഫോർ ദി നേഷൻ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവിഷ്‌കരിച്ച 'മീഡിയേഷൻ ഫോർ ദി നേഷൻ' മൂന്നാം ഘട്ടത്തിനാണ് തുടക്കമായത്  
സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും (എംസിപിസി) നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും (നൽസ) സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 410 കേസുകളും രണ്ടാംഘട്ടത്തിൽ 649 കേസുകളും തീർപ്പാക്കി കഴിഞ്ഞു .ജില്ലയിൽ വിവിധ കോടതികളിലുള്ള കേസുകൾ അതത് കോടതിയുമായി ബന്ധപ്പെട്ട മീഡിയേഷൻ സെന്‍ററുകളിലേക്ക് ശിപാർശ ചെയ്യാം. മധ്യസ്ഥതയ്ക്കു വിടാൻ താൽപര്യമുള്ളവർക്കു നേരിട്ടോ അഭിഭാഷകർ മുഖേനയോ അതത് കോടതികളുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിക്കാം. നേരിട്ടും ഓൺലൈനായും മധ്യസ്ഥ ചർച്ചകൾ നടത്തും. മധ്യസ്ഥതയിൽ തീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾക്കു കോടതിച്ചെലവ് തിരികെ ലഭിക്കും. വൈവാഹിക തർക്ക കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്കം, ഉപഭോക്തൃതർക്കം തുടങ്ങിയവ മധ്യസ്ഥതയ്ക്കായി പരിഗണിക്കും.  
ഇമെയിൽ: mediationkottayam@gmail.com, ഫോൺ: 0481-2572422  
​