> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
- URL: https://www.vaikomvartha.com/kottayam-news-7-7-9/
- Published: 2026-09-14T10:05:53.000Z
- Updated: 2026-09-14T10:05:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) 80-ാംവാർഷിക സമ്മേളനത്തിന് മുന്നോടിയായി നടന്ന കോട്ടയം ജില്ലാ സമ്മേളനം വൈക്കം ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ സംസ്ഥാന ഓർഗനൈസ്സിംഗ് സെക്രട്ടറി പി. ശ്യാംദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. സുശീലൻ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-11.jpg)

ജില്ലാ സെക്രട്ടറി കെ.പി. രാജേഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. രാഹുൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റായി കെ.പി. രാജേഷ്, സെക്രട്ടറിയായി അജേഷ് ഗോപിനാഥൻ, ട്രഷററായി കെ.വി. സത്യൻ  
എന്നിവരെ തിരഞ്ഞെടുത്തു.