> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുമാരനല്ലൂർ നാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു
- URL: https://www.vaikomvartha.com/kottayam-news-72/
- Published: 2026-11-02T08:43:50.000Z
- Updated: 2026-11-02T08:43:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം**:** അതിപുരാതനവും പ്രശസ്തവുമായ കുമാരനല്ലൂർ ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. തന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ വിധിപ്രകാരമുള്ള ചടങ്ങുകളും വൈദീക കർമ്മങ്ങളും നടന്നു.

മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികളും അരങ്ങേറി. പ്രധാന വഴിപാടായ മഹാപ്രസാദമൂട്ടിൽ പതിനായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തത്. മഹാപ്രസാദമൂട്ടിന്റെ തിരിതെളിക്കൽ ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐ.എ.എസ് നിർവ്വഹിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ആയില്യം മഹോത്സവത്തിലും ദർശനത്തിലുമായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.