> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം
- URL: https://www.vaikomvartha.com/kottayam-news-arpookara/
- Published: 2026-08-07T07:05:23.000Z
- Updated: 2026-08-08T05:15:30.000Z
- Description: തോട്ടുങ്കൽ പടവിൽ മടവീണു: 65 കർഷകരുടെ നെൽകൃഷി നശിച്ചു, വെച്ചൂരിൽ പമ്പിംഗ് മുടങ്ങി നെൽപ്പാടങ്ങൾ വെള്ളത്തിൽ
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വെച്ചൂർ: വെച്ചൂർ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ആർപ്പുക്കര പഞ്ചായത്തിലെ തോട്ടുങ്കൽ പടവ് പാടശേഖരത്തിൽ മടവീണു. കൃഷിയിറക്കിയ 110 ഏക്കർ പാടത്താണ് ഇന്നലെ മട വീഴ്ച ഉണ്ടായത്. ഇതോടെ പാടശേഖരം പൂർണമായും മുങ്ങുകയാണ്.

18 ദിവസം പ്രായമായ നെൽച്ചെടികൾ ഉള്ള 65 കർഷകരുടെ കൃഷിയാണ് പാടെ നശിച്ചത്. മഴ കനത്തതോടെ യന്ത്രങ്ങൾ ഉപയോഗിച്ച് കർഷകർ പുറം ബണ്ടുകൾ ബലപ്പെടുത്തിയതിന് പിന്നാലെയാണ് മടവീഴ്ച ഉണ്ടായത്. ആർപ്പൂക്കര പഞ്ചായത്തിന്റെ കീഴിലുള്ളതാണ് പാടശേഖരമെങ്കിലും വെച്ചൂരിൽ നിന്നുള്ള കർഷകരാണ് കൂടുതലും ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. വെച്ചൂരിലും നെൽപ്പാടങ്ങൾ പാടെ മുങ്ങിയ നിലയിലാണ്. മഴക്കെടുതിയിൽ വൈദ്യുതി മുടക്കംമൂലം പമ്പിങ്ങും തടസ്സപ്പെട്ടു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-38.jpg)

ഇതോടെ ഇവിടെ 3000 എക്കറോളം പാടത്ത് വെള്ളം നിറഞ്ഞു. 35 മുതൽ 40 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് മുപ്പതോളം പാടശേഖരങ്ങളിൽ വെളളത്തിനടിയിലായത്.