> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
- URL: https://www.vaikomvartha.com/kottayamnews/
- Published: 2026-08-06T15:59:52.000Z
- Updated: 2026-08-06T16:01:38.000Z
- Description: ഉദയനാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ നൽകി വൈക്കപ്രയാറിലെ സിറ്റി ഇൻ യുവ കൂട്ടായ്മ. വല്ലകം സെൻ്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ന്യൂജെൻ തലമുറയുടെ ഈ മാതൃകാ പ്രവർത്തനം പ്രശംസ നേടിയത്.
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ഉദയനാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ നൽകി വൈക്കപ്രയാറിലെ സിറ്റി ഇൻ യുവ കൂട്ടായ്മ. വല്ലകം സെൻ്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ന്യൂജെൻ തലമുറയുടെ ഈ മാതൃകാ പ്രവർത്തനം പ്രശംസ നേടിയത്. യുവതലമുറ മൊബൈൽ ലോകത്തിരുന്നും നാടിനെ അറിഞ്ഞ് സാമൂഹിക പ്രതിബദ്ധത വിടാതെ ഒപ്പമുണ്ടെന്ന് നാടിനെ അറിയിക്കുന്നത് കൂടിയായി ഈ ന്യൂജെൻ തലമുറയുടെ പ്രവർത്തനം. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഭക്ഷണസാധനങ്ങൾ ഏറ്റുവാങ്ങി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-35.jpg)

പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, വി. ബിൻസ്, പി.എം. പ്രറ്റി, മുത്തു രാജ്, യദു കൃഷ്ണൻ തുടങ്ങിയവരും ഭക്ഷണ വസ്തുക്കൾ ഏറ്റുവാങ്ങി യുവകൂട്ടായമയെ അഭിനന്ദിക്കാൻ ക്യാമ്പിലെത്തിയിരുന്നു.