> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് പട്ടണത്തെ ചെങ്കടലാക്കി പി. കൃഷ്ണപിള്ള അനുസ്‌മരണം
- URL: https://www.vaikomvartha.com/krishna-pilla-dinam-thalayolaparambu/
- Published: 2026-08-19T14:04:07.000Z
- Updated: 2026-08-19T14:04:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളും ആദ്യ കമ്മ്യൂണിസ്റ്റ് സെല്ലിൻ്റെ സെക്രട്ടറിയുമായ പി. കൃഷ്ണപിള്ളയുടെ 78-ാമത് അനുസ്‌മരണം തലയോലപ്പറമ്പിൽ നടന്നു.  
സി.പി.എം തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.  
ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000669982-1-1.jpg)

സമ്മേളനത്തിനു മുമ്പായി തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിച്ച ബഹുജന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.  
ജില്ല സെക്രട്ടറിയേറ്റംഗം പി.വി സുനിൽ, ഏരിയ കമ്മറ്റിയംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, കെ.എസ്. വേണുഗോപാൽ, കെ.കെ. രമേശൻ, കെ.ബി. രമ, ടി.എൻ സിബി എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-15.png)