> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദമാംഗി നക്സൽ: മോദി സർക്കാർ ചിന്താശക്തിയുള്ള വരെ വേട്ടയാടുന്നു: പി.സി. ഉണ്ണി ചെക്കൻ
- URL: https://www.vaikomvartha.com/krishna-pilla-dinam-vaikom/
- Published: 2026-08-19T15:20:56.000Z
- Updated: 2026-08-19T15:20:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചിന്താശക്തിയുള്ള വരെ വേട്ടയാടാൻ ഉള്ള മോദി സർക്കാരിന്റെ നീക്കത്തെ ചെറുക്കണമെന്ന് എം.എൽ.പി.ഐ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണി ചെക്കൻ പറഞ്ഞു. പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉണ്ണിചെക്കൻ. സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്ന സമയങ്ങളിൽ തുക്കടെ തുക്കടെ ഗ്യാങ്ങ്, ഗ്യാങ് മാർക്കറ്റ് സംഘടന, അർബൻ നക്സൽ, എന്നീ പദപ്രയോഗങ്ങളാണ് മോദി നടത്തിവരുന്നത്. ഇക്കഴിഞ്ഞ ദിവസം ഓഗസ്റ്റ് 15ന് മോദി നടത്തിയത് ദമാംഗീ നക്സൽ എന്ന പദപ്രയോഗമാണ്. തലച്ചോർ ഇല്ലാത്ത ജനതയാണ് സംഘപരിവാറിന്റെ കാഴ്ചപ്പാട്. അങ്ങനെയെങ്കിൽ താനും ദമാംഗി നക്സൽ ആണ് എന്ന് കോൺഗ്രസിന്റെ നേതാവ് ചിദംബരം തന്നെ പറഞ്ഞു കഴിഞ്ഞു. ആ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി വരെ ഉണ്ടാവുകയും വലിയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-8.jpg)

ഇന്ത്യയിലെ യുവജനങ്ങളും വിദ്യാർത്ഥികളും കർഷകരും തൊഴിലാളികളും മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ വമ്പിച്ച പ്രക്ഷോഭത്തിലാണ്. വൈക്കം ജെട്ടിയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അംഗം എം.കെ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ചാൾസ് ജോർജ്, സംസ്ഥാന സെക്രട്ടറി അംഗം കെ.ഐ ജോസഫ്, സലിം ബാബു എന്നിവർ സംസാരിച്ചു. കെ.വി ഉദയഭാനു സ്വാഗതവും ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ. ജയൻ നന്ദിയും പറഞ്ഞു.