> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൃഷിപാoങ്ങൾ തേടി ആത്മ സന്ദർശനം
- URL: https://www.vaikomvartha.com/krssipaaongng-teetti-aatm-snd-shnn/
- Published: 2026-02-01T14:39:35.000Z
- Updated: 2026-02-01T14:41:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം കൃഷിഭവന്റെയും സഹൃദയ വേദിയുടെയും ആത്മ സന്ദർശന പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഹോം ഗ്രോൺ ഫാം സന്ദർശിച്ചു. മണിമലയാറിന്റെ തീരത്ത് നൂറ് ഏക്കറിൽ ഉള്ള ഈ ഫാർമിൽ വിദേശ ഫലവൃക്ഷങ്ങളുടെ വിപുലമായ തോട്ടങ്ങളാണുള്ളത്. വീടുകളിൽ വച്ചു പിടിപ്പിക്കാനും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് വേണ്ടിയും തൈകൾ ഇവിടെ ലഭ്യമാണ്. പഠനയാത്രാ അംഗങ്ങൾക്കായി ഫാമിലെ പരിശീലകർ ക്ലാസ്സെടുത്തു. സഹൃദയവേദി പ്രസിഡന്റ്‌ അഡ്വക്കേറ്റ് എം.എസ്. കലേഷ്, പി. സോമൻപിള്ള ആർ. സുരേഷ്, മെയ്സൻ മുരളി തുടങ്ങിയവർ പഠന യാത്രക്ക് നേതൃത്വം നൽകി.