> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി
- URL: https://www.vaikomvartha.com/kseb-2/
- Published: 2026-07-03T06:44:37.000Z
- Updated: 2026-07-03T06:44:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെ.എസ്.ഇ.ബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും. റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. 180 മെഗാവാട്ട് വാങ്ങിയതിന്ശേഷം പിന്നീട്  
200 മെഗാവാട്ട് കൂടി വാങ്ങാനും തീരുമാനം.

ഈ വൈദ്യുതി യൂണിറ്റിന് 6 രൂപക്ക് താഴെ നിരക്കിൽ നൽകാൻ കെ.എസ്.ഇ.ബിക്ക് പ്രൊപ്പോസൽ ലഭിച്ചു. തുടർന്നാണ് കെ.എസ്.ഇ.ബി കോർ കമ്മിറ്റിയിൽ ചർച്ച നടത്തി തീരുമാനത്തിലെത്തിയത്. 6 രൂപക്ക് വാങ്ങാനുള്ള തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷം റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി അപേക്ഷ നൽകും. തുടർന്നായിരിക്കും മറ്റ് നീക്കങ്ങൾ കെ.എസ്.ഇ.ബി നടത്തുക.