> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് തുക അപഹരിച്ചു
- URL: https://www.vaikomvartha.com/kshetrathil-moshanam/
- Published: 2026-04-18T14:32:30.000Z
- Updated: 2026-04-18T14:32:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നേരേകടവ് ശ്രീഭദ്രാദേവീ ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിപൊളിച്ച് തുക അപഹരിച്ചതായി പരാതി. നേരേകടവ് മാക്കേക്കടവ് റോഡിന്റെ സമീപത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുലർച്ചെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തജനങ്ങളാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്. ക്ഷേത്രം ഭാരവാഹികൾ വിവരം അറിയച്ചതനുസരിച്ച് വൈക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു. മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ക്ഷേത്രം പ്രസിഡന്റ് എ. ദാമോദരൻ ആവശ്യപ്പെട്ടു.