> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്.ആർ.ടി.സി ബസുകളിൽ 'ജെൻഡർ ടിക്കറ്റിങ്'
- URL: https://www.vaikomvartha.com/ksrtc-bus-gender-ticket/
- Published: 2026-05-09T13:48:31.000Z
- Updated: 2026-05-09T13:48:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ 'ജെൻഡർ ടിക്കറ്റിങ്' രേഖപ്പെടുത്തി തുടങ്ങി. സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്. യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/05/1000530080-7.jpg)

ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ ചെയ്യേണ്ട ഈ മാറ്റങ്ങൾ ഇ.ടി.എം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുബോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും കെ.എസ്.ആർ.ടി.സി ഐ.ടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യ യാത്രാപദ്ധതി നിലവിൽ വരുമ്പോൾ എത്ര രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കാൻ കൂടിയാണ് പരിഷ്‌ക്കാരം.