> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരി തളർന്നുവീണു; രക്ഷകരായി ജീവനക്കാരും സഹയാത്രികയും
- URL: https://www.vaikomvartha.com/ksrtc-vaikom/
- Published: 2026-07-10T18:23:25.000Z
- Updated: 2026-07-10T18:23:25.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ആലപ്പുഴയിൽനിന്ന് വൈക്കത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ തളർന്നുവീണ യാത്രക്കാരിക്ക് ജീവനക്കാരും ഒരു വനിതാ യാത്രക്കാരിയും രക്ഷകരായി. ഇന്ന് വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. 

ആലപ്പുഴയിൽ നിന്നും വൈക്കത്തേക്ക് വന്ന ബസ്സിൽ ഇടയാഴത്തുനിന്ന് കയറിയ വാഴമന സ്വദേശിയായ 55 കാരിയാണ് തളർന്നുവീണത്. തുടർന്ന് ഒരു യാത്രക്കാരിയുടെ സഹായത്തോടെ ബസ് കണ്ടക്ടർ ആയ എം.എ അനിലും ഡ്രൈവറായ എ. അനിൽകുമാറും രാത്രി ഏഴ് ഇരുപതോടെ വൈക്കം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷം എട്ടു മണിയോടെയാണ് ജീവനക്കാർ ബസ്സുമായി മടങ്ങിയത്.