> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്രനഗരി അമ്പാടിയായി
- URL: https://www.vaikomvartha.com/ksseetrngri-ampaattiyaayi/
- Published: 2026-09-05T01:38:02.000Z
- Updated: 2026-09-08T09:04:33.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

ശ്രീകൃഷ്ണജയന്ത ദിനത്തിൽ കൃഷ്ണലീലകളിൽ ആറാടി വൈക്കം നഗരം. ഗോപികമാർ നിറഞ്ഞാടിയ വീഥികളിൽ ഉണ്ണികണ്ണൻമാർ വ്യത്യസ്ഥ വർണ്ണ വേഷങ്ങളാൽ നിരത്ത് നിറഞ്ഞപ്പോൾ നഗരം ഗോകുലമായി മാറി.

ബാലഗോകുലം വൈക്കം മേഖലയുടെ നേതൃത്വത്തിൽ വർണ്ണാഭമായ മഹാശോഭയാത്ര കാണാൻ വഴിയോരങ്ങൾ നിറഞ്ഞു. വൈക്കം ക്ഷേത്രമേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി ദീപം തെളിയച്ചതോടെയാണ് മഹാശോഭയാത്രക്ക് വലിയ കവലയിൽ തുടക്കമായത്. കൃഷ്ണഗാഥകളും ഗോപികമാരുടെ നൃത്തവും ശോഭായാത്രക്ക് അകമ്പടിയായി. ഗംഗ, യമുന, സരസ്വതി, ഗോദാവരി, നർമ്മദ, സിന്ധു എന്നീ ശോഭായാത്രകൾ പല ദിക്കുകളിൽനിന്ന് വലികവലയിൽ എത്തിയാണ് മഹാശോഭായാത്ര നടന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000694936.jpg)

നാല് മണി മുതൽ തന്നെ നഗരവീഥിയോരങ്ങളിൽ നൂറു കണക്കിന് കുടുംബങ്ങൾ ശോഭായാത്ര കാണാൻ സ്ഥാനം പിടിച്ചിരുന്നു. കലത്തിൽ കൈയ്യിട്ട് വെണ്ണതിന്നുന്ന കണ്ണനടക്കമുള്ള ദൃശ്യ ചാരുതയും ശോഭായാത്രക്ക് മാറ്റുകൂട്ടി. സതി വിയോഗം ആവിഷ്കരിച്ച കൂറ്റൻ ദൃശ്യ കാഴ്ചയും ശോഭായാത്രയിലെ ശ്രദ്ധേയമായ കാഴ്ചയായി. ശ്രീകൃഷ്ണ ജയന്തിയിൽ കൃഷ്ണ ലീലകൾ നേരിൽ കണ്ട ആനന്ദവുമായാണ് വഴിയോരങ്ങളിൽ നിറഞ്ഞ കാഴ്ചക്കാർ രാത്രിയോടെ മടങ്ങിയത്. മാതാവിൻ്റെ തോളിലേറിയ ഉണ്ണികണ്ണൻമാർ വരെ അണിനിരന്ന ശോഭായാത്ര നഗരം ചുറ്റി എട്ട് മണിയോടെയാണ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചത്.