> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്രനഗരിക്ക് ഇനി ഉത്സവരാവുകൾ
- URL: https://www.vaikomvartha.com/ksseetrngrikk-ini-utsvraavuk/
- Published: 2025-11-29T14:59:38.000Z
- Updated: 2025-11-29T14:59:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറുന്നതോടെ 13 നാളുകള്‍ വൈക്കം ഉത്സവരാവുകളിലേക്കമരും. രാവിലെ 6.30നും 7.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിയുടെയും കിഴക്കിനിയേടത്ത് മേക്കാട് ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. സുനില്‍കുമാര്‍ കൊടിക്കീഴില്‍ ഭദ്രദീപം തെളിയിക്കും. നടന്‍ ദിലീപും നടി ഗൗരിനന്ദയും ചേര്‍ന്ന് കലാമണ്ഡപത്തില്‍ തിരിതെളിയിക്കും. തുടര്‍ന്ന് ആദ്യശ്രീബലി. രാത്രി ഒമ്പതിന് കൊടിപ്പുറത്തുവിളക്ക്.  
ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി 8.30ന് കര്‍ണാട്ടിക് ലയവാദ്യസമുച്ചയം. മൂന്നിന് രാവിലെ എട്ടിന് ശ്രീബലി, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് ഭക്തിഗാനമഞ്ജരി, 8.45ന് ഭക്തിഗാനസുധ.  
നാലിന് വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് വിളക്ക്. അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 11ന് കൂടിപ്പുജവിളക്ക്. ആറിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, രാത്രി ഏഴിന് ക്ലാസിക്കല്‍ ഫ്യൂഷന്‍, 10ന് വിളക്ക്. ഏഴിന് രാവിലെ എട്ടിന് ശ്രീബലി, 11ന് കീഴൂര്‍ മധുസൂദനക്കുറുപ്പിന്റെ മേജര്‍സെറ്റ് പഞ്ചവാദ്യം. തുടര്‍ന്ന് തേരോഴിരാമക്കുറുപ്പിന്റെ പഞ്ചാരിമേളം, രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്.  
എട്ടിന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്. 10.30ന് കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഉടവാള്‍ എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 11ന് മേജര്‍സെറ്റ് കഥകളി, കഥ ദക്ഷയാഗം. ഒമ്പതിന് രാവിലെ എട്ടിന് ഗജപൂജ, വൈകീട്ട് നാലിന് ആനയൂട്ട്, 4.30ന് കാഴ്ചശ്രീബലി, പെരുവനംകുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളം, രാത്രി 10ന് മേജര്‍സെറ്റ് കഥകളി, കഥ നിഴല്‍കുത്ത്.  
10ന് രാവിലെ 10ന് ശ്രീബലി, ഉച്ചയ്ക്ക് ഒന്നിന് ചോറ്റാനിക്കര നന്ദപ്പമാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 9.30ന് പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മിയും പള്ളിപ്പുറം സുനിലും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 11ന് വലിയ വിളക്ക്.

  
11ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 7.45ന് വയലിനിസ്റ്റ് ഗംഗാ ശശിധരനും സംഘവും അവതരിപ്പിക്കുന്ന ഗംഗാതരംഗം.  
12ന് പുലര്‍ച്ചെ 4.30 മുതല്‍ അഷ്ടമിദര്‍ശനം, രാവിലെ ഒമ്പതിന് യാഴ്പാണം പി.എസ്.ബാലമുരുകന്‍ ജാഫ്‌ന, പി.എസ്. സാരംഗ് ജാഫ്‌ന എന്നിവരുടെ നാദസ്വരകച്ചേരി. വൈകീട്ട് ആറിന് ഹിന്ദുമത കണ്‍വെന്‍ഷന്‍. ഉദ്ഘാടനം ജസ്റ്റിസ് എന്‍.നഗരേഷ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അധ്യക്ഷത വഹിക്കും. രാത്രി 7.30ന് നൃത്താര്‍ച്ചന, ഒമ്പതിന് സംഗീതസദസ്സ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 13ന് പുലര്‍ച്ചെ രണ്ടിന് അഷ്ടമിവിളക്ക്, വലിയകാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്ക്.