> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷീര കർഷകർക്ക് ആശ്വാസമായി വൈക്കോൽ വിതരണം
- URL: https://www.vaikomvartha.com/kssiir-k-ssk-kk-aashvaasmaayi-vaikkoo-vitrnnn/
- Published: 2026-08-16T08:24:16.000Z
- Updated: 2026-08-16T08:25:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കാലവർഷക്കെടുതിയിൽ വലയുന്ന ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിൻ്റെയും വല്ലകം ക്ഷീരോല്പാദക സംഘത്തിൻ്റെയും നേതൃത്വത്തിൽ വൈക്കോൽ വിതരണം ചെയ്യുന്നു. വെള്ളപ്പൊക്കത്തിൽ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിടുന്നത് ക്ഷീരമേഖലയെ കടുത്ത പ്രതിസന്ധിയിൽ ആക്കുകയാണ്. പാടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയതോടെ പച്ചപ്പുല്ലുകൾ ചീഞ്ഞു നശിച്ചതാണ് പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പും വല്ലകം ക്ഷീരോൽപാദക സംഘവും സഹായവുമായി രംഗത്തെത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623.jpg)

പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. വല്ലകം ക്ഷീര സംഘം പ്രസിഡൻ്റ് ടി.ആർ. സുരേഷ്, സംഘം ഭരണ സമിതി അംഗങ്ങളായ ബാബു വാഴമന, നീലകണ്ഠൻ നായർ, ജോസഫ് ജോൺ, രേവതി തങ്കൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.