> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷീര കർഷകർക്ക് മിനറൽ മിക്സർ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/kssiir-k-ssk-kk-minrr-miks-vitrnnn-ceytu/
- Published: 2026-09-07T23:41:30.000Z
- Updated: 2026-09-07T23:41:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്ത് വെറ്റനറി ആശുപത്രിയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച ക്ഷീര കർഷകർക്ക് സഹായം നൽകി. സഹായ പദ്ധതിയുടെ ഭാഗമായി മിനറൽ മിക്സർ വിതരണത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു തുടക്കം കുറിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-1.jpg)

വെള്ളപ്പൊക്കം ക്ഷീര കർഷകർക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. ക്ഷീരമേഖലയിലെ കർഷകർക്ക് പരമാവധി സഹായങ്ങൾ ചെയ്ത് കാലി വളർത്തൽ കൂടുതൽ വ്യാപകമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ ദീപേഷ്, വി. ബിൻസ്, മിനി മനയ്ക്കൽ പറമ്പിൽ, സൗമ്യാ സനീഷ്, വെറ്റനറി മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യാ രാജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.