> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എ.കെ.പി.എ വൈക്കം മേഖലാ കുടുംബ സംഗമം
- URL: https://www.vaikomvartha.com/kudmba-sangamam/
- Published: 2026-07-20T09:02:31.000Z
- Updated: 2026-07-20T09:02:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എ.കെ.പി.എ വൈക്കം മേഖലാ കുടുംബ സംഗമം സംഘടിപ്പിച്ചു. വൈക്കം റോട്ടറി ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന അവാർഡ് ജേതാവും ചലച്ചിത്ര കോമഡി താരവുമായ വൈക്കം ഭാസി നിർവഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ഡോ. വൈക്കം വിജയലക്ഷ്മി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വൈക്കം എം.എൽ.എ കെ ബിനിമോൻ എൻഡോവ്മെൻറ് വിതരണം നിർവഹിച്ചു. എ.കെ.പി.എ വൈക്കം മേഖലാ പ്രസിഡൻ്റ് രവീന്ദ്രനാഥ ടാഗോർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജയ്സൺ ഞൊങ്ങിണിയിൽ, ജില്ലാ പ്രസിഡൻ്റ് സൂരജ് ഫിലിപ്പ്, സെക്രട്ടറി ജയചന്ദ്രകുമാർ, ട്രഷറർ ശ്യാമളേന്ദു, മേഖലാ സെക്രട്ടറി ശ്രീജിത്ത്, ബിനേഷ് ജി പോൾ, ഷൈമോൻ, ബിജു എൽമ, ഉമേഷ് പി. നായർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എ.കെ.പി.എ അംഗങ്ങൾ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും അവതരിപ്പിച്ചു.