> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുംഭഭരണി തിങ്കളാഴ്ച
- URL: https://www.vaikomvartha.com/kunbhbhrnni-tingkllaalllc/
- Published: 2026-02-22T14:34:10.000Z
- Updated: 2026-02-22T14:34:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

**ആർ. സുരേഷ് ബാബു** 

വൈക്കം: വൈക്കത്തെ വിവിധ ദേവീ ക്ഷേത്രങ്ങളിൽ കുംഭഭരണി ഇന്ന് ആഘോഷിക്കും. വൈക്കം അയ്യർ കുളങ്ങര ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 7ന് കുംഭകുടം, 7.30 ന് സൗന്ദര്യ ലഹരി, വൈകിട്ട് 4.30 ന് കുംഭകുടം, താലപ്പൊലി, 8.15 ന് തിരുവനന്തപുരം വേദവ്യാസ കലാകേന്ദ്രത്തിന്റെ നാടകം അഴകി.

പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾക്കും പൂജകൾക്കും ശേഷം രാവിലെ 6.15 ന് കുംഭകുടം, 8ന് കാഴ്ച ശ്രീബലി, വെള്ളി കുടത്തിൽ കാണിക്ക, വൈകിട്ട് 6.45 ന് ഭജന, 7 ന് ദേശതാലപ്പൊലി, 9 ന് എതിരേൽപ്പ് താലപ്പൊലി, 10 ന് വിളക്ക്, കാണിക്ക, 11.30 ന് ഗരുഡൻ തൂക്കം, 1 ന് വടക്കു പുറത്ത് ഗുരുതി.

ഉല്ലല പുതിയ കാവ് ദേവിക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് അഷ്ടാഭിഷേകം, 8ന് കുംഭഭരണി ദർശനം, 8.30 ന് ശ്രീബലി, വൈകിട്ട് 6.30 ന് കൊടിയിറക്ക്, 7 ന് ആറാട്ട് പുറപ്പാട്, 7.40 ഭക്തി ഗാനമേള, 7.45 ന് ആറാട്ടെഴുന്നള്ളിപ്പ്, തേരോഴി ഹരിയുടെ പാണ്ടിമേളം 11 ന് എതിരേൽപ്പ്, വലിയ കാണിക്ക, കലശാഭിഷേകം.

ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിൽ രാവിലെ 6ന് കുംഭകുടാഭിഷേകം, വൈകിട്ട് 5 ന് താലപ്പൊലി, 7 ന് തിരുവാതിര, 7.30 ന് ഭജൻസ്, 9.20ന് വലിയ ഗുരുതി, 10 ന് ഗരുഡൻ തൂക്കം. 24 ന് രാവിലെ 9 ന് ആറാട്ട്.

വണിക വൈശ്യ സംഘം 27 നമ്പർ ശാഖയുടെ നേതൃത്വത്തിൽ കിഴക്കേനട മുത്താരമ്മൻ കാവിൽ കുംഭഭരണി ആഘോഷിക്കും. 23 ന് രാവിലെ 6 ന് പടിക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് വൈക്കം കിഴക്കേ നട മുത്താരമ്മൻ കാവിലേക്ക് ദേശതാലപ്പോലി, 9 ന് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മുത്താരമ്മൻ കോവിലിൽ സർപ്പപൂജ, 11.30 ന് പമ്പമേളം, 12 ന് കുംഭകുട സദ്യ, 2.30 ന് വിൽപ്പാട്ട്, 3.10 ന് കുടം പൂജ, തുടർന്ന് മൂത്തേടത്ത് കാവിലേക്ക് കുംഭകുട യാത്ര, വൈകിട്ട് 5-05 ന് തെക്കേനട കാഞ്ഞിരച്ചുവട് റോഡിൽ കുത്തിയോട്ടം, 7.40 ന് എതിരേൽപ്പ്, മൂത്തേടത്ത് കാവിൽ 8.10 ന് കുംഭകുടാഭിഷേകം.

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ 23ന് രാവിലെ 7 ന് ശ്രീബലി, 11.30 ന് തിരുവാതിര, 12 ന് ഭക്തി ഗാനസുധ, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 7 ന് താലപ്പൊലി, 7.30 ന് പ്രസാദ ഊട്ട്, 8 ന് ശ്രീ നാരായണ കൺവൻഷൻ, കർപ്പൂര കാവടി, 9.30 ന് കളിയരങ്ങ്, 10 ന് വിളക്കെഴുന്നള്ളിപ്പ്, വലിയ കാണിക്ക, കാവടി അഭിഷേകം.

മുറിഞ്ഞുപുഴ ജഗദംബിക ക്ഷേത്രത്തിൽ രാവിലെ 6.30 ന് പാരായണം, 12 ന് കലശാഭിഷേകം, വൈകിട്ട് 7.15 ന് താലപ്പൊലി, 7.30 ന് ഭക്തി ഗാനസുധ, 10 ന് ആറാട്ട് പുറപ്പാട്, 11.30 ന് വലിയ കാണിക്ക.

മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ദിനം രാവിലെ 5ന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവസ്വത്തിന്റെ കുംഭകുടം അഭിഷേകം. തുടർന്ന് നിരവധി കുംഭകുടങ്ങൾ ക്ഷേത്രത്തിലെത്തി അഭിഷേകം പൂർത്തിയാക്കും. 

കുലശേഖരമംഗലം കൂട്ടുമ്മേൽ ദേവി ക്ഷേത്രത്തിൽ കുംഭഭരണി ദിനമായ 23 ന് വൈകിട്ട് 8 ന് എതിരേൽപ്പ്, തുടർന്ന് തീയാട്ട്.