> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുന്നംകുളത്ത് നിയന്ത്രണം വിട്ട് സ്വകാര്യ ബസിടിച്ച് രണ്ടു മരണം
- URL: https://www.vaikomvartha.com/kunnnkulltt-niyntrnnn-vitttt-svkaary-bsitticc-yuvti-mriccu/
- Published: 2026-08-06T10:31:09.000Z
- Updated: 2026-08-06T10:41:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thrissur

തൃശ്ശൂർ: കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് രണ്ടു മരണം. 18 കാരി റിയ ഫാത്തിമയാണ് മരിച്ച ഒരാൾ. ബൈക്കിൽ യാത്ര ചെയ്ത തങ്കമണി (50) ആണ് മരിച്ച രണ്ടാമത്തെ ആൾ. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുന്നംകുളം പാറേമ്പാടത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-20.jpg)

അമിതവേഗതയിലെത്തിയ ബസ് കാറ്, ഓട്ടോറിക്ഷ, ബൈക്കുകൾ എന്നിവയാണ് ഇടിച്ചു തകർത്തത്. ബസിന്റെ അമിതവേഗത തന്നെയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.