> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുന്നുമ്മേൽക്കാവ് ഭഗവതിക്ഷേത്രത്തിൽ ഉത്സവം കൊടിയേറി
- URL: https://www.vaikomvartha.com/kunnummee-kkaav-bhgvtiksseetrtti-utsvn-kottiyeerri/
- Published: 2026-02-28T12:07:05.000Z
- Updated: 2026-02-28T12:07:05.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: എഴുമാന്തുരുത്ത് കുന്നുമ്മേൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിന് ഇന്ന് വൈകിട്ട്‌ ക്ഷേത്രം തന്ത്രി ഡോ. പാണാവള്ളി ഷാജി അരവിന്ദൻ കൊടിയേറ്റി. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയർ, കൊടിമരം എന്നിവ രാവിലെ ഭക്തർ വഴിപാടായി ക്ഷേത്രനടയിൽ സമർപ്പിച്ചു. കലാമണ്ഡപത്തിൽ നടക്കുന്ന കലാപരിപാടികളുടെ ദീപ പ്രകാശനം മോൻസ്‌ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.ഡി. ബാബു, ക്ഷേത്രം ചെയർമാൻ പി.പി. സന്തോഷ് കുമാർ, വൈസ് ചെയർമാൻ പി.കെ. ബാബു, കൺവീനർ അജിത് കുമാർ എന്നിവർ പങ്കെടുത്തു. വിവധ ദിവസങ്ങളിൽ താലപ്പൊലി, ഭജൻസ്, ഭരതനാട്യം, കോൽക്കളി, പൊങ്കാല, അന്നദാനം, പകൽപ്പൂരം, പഞ്ചാരിമേളം, ചാന്താട്ട് ദർശനം, നൃത്തനാടകം, സംഗീതസദസ്സ്, നൃത്തനൃത്യങ്ങൾ, മുടിയേറ്റ്, ആറാട്ട്, ദേശതാലപ്പെലി, ഗരുഡൻതൂക്കം എന്നവ പ്രധാന ചടങ്ങുകളും പരിപാടികളുമാണ്.