> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മോനിപ്പള്ളിയിലെ കടകളിൽ കവർച്ച: മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
- URL: https://www.vaikomvartha.com/kuravilangad-news/
- Published: 2026-10-30T06:23:40.000Z
- Updated: 2026-10-30T06:23:40.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

കുറവിലങ്ങാട്: മോനിപ്പള്ളിയിലെ നാല് കടകളിൽ ഒരേ ദിവസം മോഷണം നടന്നു ഒരു കടയിലെ മോഷ്ടാവിൻ്റെ സിസിടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. പാറൂസ് സ്റ്റോഴ്‌സ്, മേരിമാതാ ഫിഷ് മാർട്ട്, അഞ്ഞൂറാൻസ് തട്ടുകട, പപ്പമ്മയുടെ വീട്ടിൽ ഊണ് കടകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പാറൂസ് സ്റ്റോഴ്‌സിൽ നിന്നു 4000 രൂപയുടെ സാധനങ്ങളും 3000 രൂപയുമാണ് മോഷിച്ചത്. മത്സ്യ വിൽപ്പന ശാലയിൽ നിന്നും 1000 രൂപയും മോഷ്‌ടിച്ചു. 

ഒരാൾ തന്നെയാണ് എല്ലാ കടകളിലും കയറിയതെന്നാണ് സംശയിക്കുന്നു. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.