> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുടുംബസംഗമവും ആദരിക്കലും നടത്തി
- URL: https://www.vaikomvartha.com/kuttunbsngmvun-aadrikklun-ntttti/
- Published: 2025-08-01T10:32:49.000Z
- Updated: 2025-08-01T10:39:55.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ്‌: കേരളാ ദളിത് ഫ്രണ്ട് (എം) വൈക്കം നിയോജക മണ്ഡലം കുടുംബസംഗമവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തി. കേരളാ ദളിത് ഫ്രണ്ട് (എം) വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. കെ സുരേന്ദ്രൻ ആദ്ധ്യക്ഷതയിൽ നടന്ന യോഗം കോട്ടയം ജില്ലാ പ്രസിഡന്റ്‌ രാമചന്ദ്രൻ അള്ളുംപുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജു കുഴിവേലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിബി അഗീസ്റ്റീൻ, സനിൽ ചോക്കോട്ടു പറമ്പിൽ, ദിപിൻ മോഹൻ, കെ. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്, എസ്, എൽ, സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ദേശിയ കായിക മേളയിൽ പങ്കെടുത്തു വിജയം കയിവരിച്ച കുട്ടികൾ, കർഷക തൊഴിലാളികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദളിത് ഫ്രണ്ട് (എം )വെള്ളൂർ മണ്ഡലം പ്രസിഡൻ്റായി കെ. സുകുമാരനെ തിരഞ്ഞെടുത്തു.