> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം
- URL: https://www.vaikomvartha.com/kuvaitt-antaaraassttr-vimaanttaavllttile-indhn-ttaangkukllkk-neere-ddroonn-aakrmnnn/
- Published: 2026-03-08T04:30:55.000Z
- Updated: 2026-03-08T04:30:55.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

ന്യൂദൽഹി: ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തില്‍ കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ (കെ.എ.എഫ്.സി.ഒ) രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചു. വലിയ തോതിലുള്ള തീപിടുത്തമാണ് സൈറ്റില്‍ ഉണ്ടായതെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗതികമായ നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷൻ വക്താവ് അബ്ദുള്ള അല്‍ രാജി അറിയിച്ചു. വിമാനത്താവളത്തില്‍ ഉടൻ തന്നെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ (എമർജൻസി പ്രോസ്ദുർസ്) നടപ്പിലാക്കി. അഗ്നിശമന സേനയും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എല്ലാ സന്നദ്ധ സേനകളും സുരക്ഷാ വിഭാഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഊർജിതമാക്കി.