> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാണിജ്യ എൽ.പി.ജി സിലിണ്ടറിന് വില കൂട്ടി
- URL: https://www.vaikomvartha.com/l-p-g-rate/
- Published: 2026-10-01T05:22:10.000Z
- Updated: 2026-10-01T05:22:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വിലയും വിമാന ഇന്ധന വിലയും കൂട്ടി. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കൂടിയത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിൻ വില 2,810 രൂപയായി ഉയർന്നു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് വില കൂടിത്. മുംബൈയിൽ 63 രൂപ വർധിച്ച് 2,764 രൂപയായി. ചെന്നൈയിൽ 66.50 രൂപ കൂടിയതോടെ വില 2,983 രൂപയിലെത്തി. ഏറ്റവും ഉയർന്ന വർധന പട്നയിലാണ് രേഖപ്പെടുത്തിയത്. ഇവിടെ 71.50 രൂപ വർധിച്ച് സിലിണ്ടർ വില 3,100.50 രൂപയായിട്ടുണ്ട്. അഹമ്മദാബാദിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,831.50 രൂപയായും കന്യാകുമാരിയിൽ 3,046 രൂപയായും ഉയർന്നു. സെപ്റ്റംബറിൽ 9 രൂപ 50 പൈസയാണ് കൂട്ടിയിരുന്നത്. ഓഗസ്റ്റിൽ ഡൽഹിയിൽ 192 രൂപ കുറച്ചിരുന്നു. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല എന്നത് വീടുകൾ ആശ്വാസമാകും. വിമാന ഇന്ധന വില ലീറ്ററിന് 16 രൂപയാണ് കൂട്ടിയത്. ഇതോടെ ലീറ്ററിന് വില 137 രൂപയായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000734312.jpg)

ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 942 രൂപ, മുംബൈയിൽ 941.50 രൂപ, ചെന്നൈയിൽ 957.50 രൂപ, ലഖ്നൗവിൽ 979.50 രൂപ, പട്‌നയിൽ 1,031.50 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളും കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് എൽ.പി.ജി വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പുതിയ വിലവർധന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ബാധകമാകുക.