> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശ്രമം സ്‌കൂളിൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക് ലഹരി വിരുദ്ധ  യാത്ര
- URL: https://www.vaikomvartha.com/laharivirudha-yatha/
- Published: 2026-06-27T04:36:51.000Z
- Updated: 2026-06-27T04:36:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. വൈക്കം ആശ്രമം സ്‌കൂളിൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ യാത്ര കെ. ബിനി മോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു‌. ചടങ്ങിൽ ടി. സുനിൽകുമാർ, സുരേഷ് വടയാർ, കെ.ജി. സതീഷ്, പ്രിയ ഭാസ്‌കർ, ഇ.പി. ബീന എന്നിവർ പ്രസംഗിച്ചു. ലഹരി ഉപയോഗത്തിനെതിരായ ശക്‌തമായ സാമൂഹിക ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു സന്ദേശയാത്ര സംഘടിപ്പിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത യാത്രയിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കാട്ടുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ശ്രദ്ധേയമായി.