> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നഗരസഭ പരിധിയിൽ പര്യടനം നടത്തി പി. പ്രദീപ്; രണ്ടാംഘട്ട പര്യടനം ചൊവ്വാഴ്ച സമാപിക്കും
- URL: https://www.vaikomvartha.com/ldf-vaikom-election-p-pradeep/
- Published: 2026-03-30T15:07:29.000Z
- Updated: 2026-03-30T15:07:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Election 2026, #News-Gallery

വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ പര്യടനം. രണ്ടാം ഘട്ട പര്യടനത്തിന്റെ ഒന്‍പതാം ദിവസമായ തിങ്കളാഴ്ച വൈക്കം നഗരസഭ പരിധിയിലെ പ്രദേശങ്ങളില്‍ ആയിരുന്നു കാല്‍നട പര്യടനം. രാവിലെ ഉദയനാപുരം തെക്കേനടയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വൈപ്പിന്‍പടി, കമ്പിവേലിക്കകം, ചാലപ്പറമ്പ്, കൊപ്പറമ്പ്, അമലാപുരി, ഫയര്‍ സ്റ്റേഷന്‍, അയ്യര്‍കുളങ്ങര, ചേരുംചുവട്, വടക്കേ ചെമ്മനത്തുകര, മാടേപ്പറമ്പ്, വിറ്റോ ജങ്ഷന്‍, തോട്ടുവക്കം, ഫിഷര്‍മെന്‍ കോളനി, കോവിലത്തുംകടവ്, പോളശ്ശേരി വഴി കാരയില്‍ സമാപിച്ചു. ഓരോയിടങ്ങളിലും വഴിയോരങ്ങളില്‍ കണ്ടവരോടും, വ്യാപാരസ്ഥാപനങ്ങള്‍ കയറിയും വോട്ടഭ്യര്‍ത്ഥിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, എൻ. അനിൽ ബിശ്വാസ്, എബ്രഹാം പഴയകടവൻ, പി. ഹരിദാസ്, എം. സുജിൻ, പി.സി. അനിൽകുമാർ, ടി.ജി. ബാബു, ഡി. രഞ്ജിത് കുമാർ, അഡ്വ.കെ പ്രസന്നൻ, കെ.വി ജീവരാജൻ, അഡ്വ. ചന്ദ്രബാബു എടാടൻ, പി.ടി. രാജേഷ്, എസ്. ഹരിദാസൻ നായർ, സിന്ധു സജീവൻ, എം.ആർ. അനിൽ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച തലയോലപ്പറമ്പ് പഞ്ചായത്തിലാണ് പി. പ്രദീപിന്റെ പര്യടനം.