> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ പരിശോധന ഇനി പ്രാദേശിക തലത്തിൽ
- URL: https://www.vaikomvartha.com/legel-metrology-news/
- Published: 2026-07-17T13:56:37.000Z
- Updated: 2026-07-17T13:56:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന്‍ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു. ഫെയര്‍ മീറ്ററുകള്‍ പരിശോധിച്ചു കൃത്യമെന്ന് ഉറപ്പു വരുത്തി മുദ്ര ചെയ്യുന്നതിനായി ഓട്ടോറിക്ഷ ഉടമക ഇന്നി മെട്രോളജി ഓഫീസുകൾ തേടി പോകേണ്ട. താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തിയിരുന്ന പരിശോധന ഇനി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ നടത്താനാകും. ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ നിന്ന് 15 കിലോമീറ്ററിലധികം മാറിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓട്ടോറിക്ഷകള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-34.jpg)

കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് റോയ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ വേണുഗോപാല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി. വിനോദ്, എം.ആര്‍. അനില്‍കുമാര്‍,ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ രാജേഷ് സാം, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം. സഫിയ എന്നിവര്‍ പങ്കെടുത്തു