> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോക നാളികേര ദിനാചരണം
- URL: https://www.vaikomvartha.com/look-naallikeer-dinaacrnnn/
- Published: 2026-09-02T11:05:22.000Z
- Updated: 2026-09-02T11:05:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലോക നാളികേര ദിനത്തിൽ ഉദയനാപുരം കൃഷി ഭവൻ്റെ നേതൃത്വത്തിൽ അത്യുല്പാദന ശേഷിയുള്ള തെങ്ങിൻ തൈ നട്ടു. വല്ലകം സെൻ്റ് മേരീസ് ഹൈസ്കൂളിലാണ് തെങ്ങിൻ തൈ നട്ട് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ലോക നാളികേര ദിനാചരണം ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ സമ്പദ്ഘടനയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന നാളികേര കൃഷി സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ ഉദയനാപുരം പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും ശാസ്ത്രീയമായ തെങ്ങുകൃഷി പരിശീലനം നൽകി തെങ്ങു കയറ്റ തൊഴിലാളികൾ ക്ക് തൊഴിൽ ഉപകരണങ്ങൾ നൽകുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-2.jpg)

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, സ്കൂൾ മാനേജർ ഫാദർ ടോണി കോട്ടയ്ക്കൽ , പഞ്ചായത്ത് അംഗങ്ങളായ കെ .ദീപേഷ് മിനി മനയ്ക്ക പ്പമ്പിൽ, പി. ആർ. ദേവ ലാൽ, സൗമ്യാ സനീഷ്, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് കൃഷി അസ്സിസ്റ്റൻ്റുമാരായ സുമോൾ, സുധീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു