> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോകം വളരുന്നത് അമ്മയുടെ മടിത്തട്ടിൽ: പി.ജി.എം. നായർ
- URL: https://www.vaikomvartha.com/lookn-vllrunnt-ammyutte-mttitttttti-pi-ji-en-naay/
- Published: 2026-03-09T05:50:07.000Z
- Updated: 2026-03-09T05:50:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലോകം വളരുന്നത് അമ്മയുടെ മടിത്തട്ടിലാണെന്നും സ്ത്രീയെ മാറ്റി നിർത്തിയാൽ പ്രപഞ്ചത്തിന് നിലനില്പില്ലെന്നും വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട് പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പൾസ് രോഗ നിർണ്ണയ വിദഗ്ധ ഡോ:കൃഷ്ണപ്രിയക്ക് 'സുധ ടീച്ചർ സ്മാരക അവാർഡ്' സമ്മാനിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെയും ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തനത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. ഭാനു അശോക് പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഖിൽ ആർ. നായർ വനിതാ ദിന സന്ദേശം നൽകി. ശ്രീലേഖ മണിലാൽ, സുശീല കുമാരി, രമ്യ ശിവദാസ്, ഇന്ദു സൂരജ്, ശോഭന, ഉമാദേവി, ഇന്ദിരാ മുരളീധരൻ, ഗിരിജാ പ്രകാശ്, സി.എൻ. ഓമന, ശ്രീകല ദിലീപ് എന്നിവർ പ്രസംഗിച്ചു.