> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൗണ്ട് എൽബ്രസ് കീഴടക്കി വൈക്കം സ്വദേശി
- URL: https://www.vaikomvartha.com/m-nntt-e-brs-kiilllttkki-vaikkn-svdeeshi/
- Published: 2026-07-20T07:08:49.000Z
- Updated: 2026-07-20T07:08:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

വൈക്കം: മൗണ്ട് എൽബ്രസ് കീഴടക്കി  
ലോകത്തിലെ പല രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾ  
രാജ്യങ്ങളുടെ അതിരുകൾ കടന്ന് യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബ്രസിൽ കയറി ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തി. സമുദ്രനിരപ്പിൽ നിന്നും 18510 അടി ഉയരമുള്ള ആ മഞ്ഞുമല കയറിയ മലയാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ വൈക്കം ചെമ്മനത്തുകര കമ്മട്ടിൽ മാത്യു തോമസിൻ്റെയും ഡോളിയുടെയും രണ്ടാമത്തെ മകൻ *ആൻസ് മരിയൻ M കമ്മട്ടിൽ* ആണ്. ബാംഗ്ലൂരിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയി ജോലി ചെയ്തു വരുന്ന ആൻസ് മരിയൻ 2025 ആഗസ്റ്റ് 15ന് ഇൻഡ്യൻ സ്വാതന്ത്ര്യ ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയപതാക ഉയർത്തിയിരുന്നു. പർവ്വതാരോഹണത്തിൽ തല്പരനായ ആൻസ് മരിയൻ നല്ലൊരു പ്രാസംഗികൻ കൂടിയാണ്.